പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; കൊച്ചിയില്‍ നാവിക ഉദ‍്യോഗസ്ഥൻ അറസ്റ്റില്‍
Crime, Kerala

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; കൊച്ചിയില്‍ നാവിക ഉദ‍്യോഗസ്ഥൻ അറസ്റ്റില്‍

Spread the love

കൊച്ചി.പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയയാള്‍ കൊച്ചിയില്‍ അറസ്റ്റില്‍. ആഗ്ര സ്വദേശിയും നാവിക ഉദ‍്യോഗസ്ഥനുമായ ആദർശ് കുമാറാണ് അറസ്റ്റിലായത്.

പാക്ക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ഇന്ത‍്യൻ നാവിക സേനയുടെ തന്ത്രപ്രധാന വിവരങ്ങള്‍ ചോർത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.

ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേന ( എടിഎസ്) ആണ് ഇയാളെ പിടികൂടിയത്. പണത്തിന് വേണ്ടിയാണ് വിവരങ്ങള്‍ ചോർത്തിയതെന്ന് അന്വേഷണ സംഘത്തോട് ഇയാള്‍ വെളിപ്പെടുത്തി.

ആദർശ് കുമാറിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് വ‍്യാപകമായി പണമെത്തിയതായി വ‍്യക്തമായിട്ടുണ്ട്. സമൂഹമാധ‍്യമങ്ങളിലൂടെയാണ് ഐഎസ്‌ഐ ഏജന്‍റുമാരുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ‍്യല്‍‌ കസ്റ്റഡിയില്‍ വിട്ടു.

11/03/2026
June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

    ABOUT

    RealTime Kerala is the heartbeat of the “God’s Own Country.” We specialize in providing live, localized updates from every corner of Kerala—from Thiruvananthapuram to Kasaragod.

    Tel : +91 9947689000
    Email : mail@realtimekerala.in
    Address : Realtime Kerala, Karunagappally, kollam, Kerala – 690544