Entertainment, Kerala

മലയാള സിനിമയുടെ ചരിത്രം തിരുത്താൻ എൽക്ലാസിക്കോ എത്തുന്നു..

Spread the love

 

 

നവാഗത സംവിധായകനായ റോഷ് റഷീദിന്റെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്

 

 

വർഷങ്ങളുടെ പാരമ്പര്യം പേറുന്ന മലയാള സിനിമയിൽ പുതുമകളുടെ കയ്യൊപ്പുകൾ തീർത്ത നിരവധി അതുല്യ കലാകാരന്മാർ ഉണ്ട് നമുക്ക്.. വെള്ളിത്തിരയുടെ ഓർമതാളുകളിൽ അവയെല്ലാം ചരിത്രങ്ങളായി നിലനിക്കുകയും ചെയ്യുന്നുണ്ട്…

അടുത്ത കാലങ്ങളിൽ നവാഗത സംവിധായകരുടെ സൃഷ്ടികൾ മലയാളക്കര ചേർത്ത് പിടിച്ചതും നമ്മൾ കണ്ടതാണ്.. കനകം വിളയുന്ന കാഞ്ഞിരപ്പള്ളി പണ്ടേ മലയാള സിനിമക്ക് ഒരു വസന്തം തന്നെയായിരുന്നു… അതിൽ ഒരു പൊൻ തൂവൽകൂടി ചാർത്താൻ കാലം കാത്തു നില്കുന്നു എന്ന് പറയാം നവാഗത സംവിധായകനായ റോഷ് റഷീദിന്റെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത് കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങൾക്ക് ശേഷം നൈസാം സലാം ആണ് ചിത്രം നിർമ്മിക്കുന്നത്.

രോഹിത് റെജി, അമീർ സുഹൈൽ ചേർന്നാണ് രചന.നിർവഹിക്കുന്ന “എൽക്ലാസിക്കോ ” എന്ന മലയാളം സിനിമ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു.. മലയാള സിനിമയിൽ അരങ്ങു വാഴുന്ന ഷെയിൻ നിഗം, ചെമ്പൻ വിനോദ്, അനുപമ പരമേശ്വരൻ തുടങ്ങിയ പ്രമുഖ താര നിരകളാണ് ചിത്രത്തിൽ ഉള്ളത്, കഥയിലും, ചിത്രീകരണ രീതിയിലും മലയാള സിനിമക്ക് പുതിയൊരു അനുഭവം ആകുമെന്നാണ് വെള്ളിത്തിരയിലെ പ്രമുഖരുടെ വിലയിരുത്തലുകൾ…ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സിനിമാ ലോകത്ത് വൻ ചർച്ചാ വിഷയമാണ്..

11/02/2025

Leave a Reply

Your email address will not be published. Required fields are marked *

June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

    ABOUT

    RealTime Kerala is the heartbeat of the “God’s Own Country.” We specialize in providing live, localized updates from every corner of Kerala—from Thiruvananthapuram to Kasaragod.

    Tel : +91 9947689000
    Email : mail@realtimekerala.in
    Address : Realtime Kerala, Karunagappally, kollam, Kerala – 690544