Crime, National

17കാരി ഗര്‍ഭിണിയായി; ഒരുമിച്ച്‌ മരിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് കാമുകി ചാടി, കാമുകന്‍ കൈവിടുവിച്ച്‌ രക്ഷപ്പെട്ടു

Spread the love

ഒരുമിച്ച്‌ ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ കമിതാക്കള്‍ താഴേയ്ക്ക് ചാടിയപ്പോള്‍ കാമുകിയെ മരിക്കാന്‍വിട്ട് കൈവിട്ട് കാമുകന്‍.

 

സൂറത്തിലെ വരാച്ചയില്‍ നടന്ന സംഭവത്തില്‍ ഗര്‍ഭിണിയായ കാമുകി താഴേയ്ക്ക് വീണപ്പോള്‍ കാമുകന്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് പോക്‌സോകേസില്‍ പെടുത്തിയ സോഹം ഗോഹില്‍ എന്ന യുവാവാണ് രക്ഷപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും മുങ്ങിയിരിക്കുന്ന ഇയാള്‍ക്ക് എതിരേ കേസെടുത്ത പോലീസ് യുവാവിനെ തെരയുകയാണ്.

 

ഒന്നരമാസം ഗര്‍ഭിണിയായ 17 കാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോഹിലിനെതിരേ പോലീസ് ബലാത്സംഗത്തിന് പോക്‌സോ വകുപ്പിട്ട് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ഇരയുടെ സഹോദരിയുടെ പരാതിയിലാണ് നടപടി. സൂറത്തിലെ എംബ്രോയ്ഡറി യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മില്‍ പരിചയപ്പെട്ടത് ഒരു വര്‍ഷം മുമ്ബ് ഇന്‍സ്റ്റാഗ്രാം വഴിയാണ്.

 

രണ്ടുപേരും പിന്നീട് സുഹൃത്തുക്കളാകുകയും ഇരയെ ഒരിക്കല്‍ യുവാവ് തന്റെ വീട്ടിലെത്തിച്ച്‌ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ശാരീരികബന്ധത്തിന് ഇരയാക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് യുവാവിന്റെ വിവാഹനിശ്ചയം മറ്റൊരു പെണ്‍കുട്ടിയുമായി കഴിഞ്ഞെന്ന് പെണ്‍കുട്ടി അറിയുന്നത്.

 

തുടര്‍ന്ന് പെണ്‍കുട്ടി ഇയാള്‍ താമസിക്കുന്ന സഹോദരിയുടെ എംബ്രോയ്ഡറി യൂണിറ്റ് വരുന്ന കെട്ടിടത്തില്‍ എത്തുകയും രണ്ടുപേരും തമ്മില്‍ ചൂടന്‍ വാഗ്വാദങ്ങള്‍ നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 10.30 യോടെ രണ്ടുപേരും കൈകോര്‍ത്ത് കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലേക്ക് പോയി. ഈ സമയത്ത് പെണ്‍കുട്ടി വാതില്‍ അടച്ച്‌ കുറ്റിയിടുകയും ചെയ്തു. സഹോദരി ഉടന്‍ അടുത്തുതാമസിക്കുന്ന മറ്റൊരാളെ വിളിക്കുകയും എന്നാല്‍ ഇവര്‍ എത്തുന്നതിന് മുമ്ബായി പെണ്‍കുട്ടി താഴേയ്ക്ക് ചാടുകയും ചെയ്തു. ഗോഹില്‍ ഉടന്‍ തന്നെ ഓടി താഴെയെത്തുകയും ചെയ്തു.

 

മുഖത്തും പുറത്തും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സഹോദരി ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇരയുടെ മൊഴിയും സഹോദരിയുടെ മൊഴിയും എടുത്തിട്ടുണ്ട്. ഗോഹിലിനെതിരേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ഗര്‍ഭിണിയാക്കിയതിനും വരാച്ച പോലീസ് കേസെടുത്തു.

 

ആത്മഹത്യചെയ്യുന്നതിനെക്കുറിച്ചാണ് ഒരു മണിക്കൂര്‍ ഇരുവരും സംസാരിച്ചതെന്നും അതിന് ശേഷം പരസ്പരം കൈകോര്‍ത്ത് മുകളിലേക്ക് പോയെന്നും ചാടാന്‍ നേരത്ത് തന്റെ കൈവിടുവിച്ച്‌ ഗോഹില്‍ പെണ്‍കുട്ടിയെ തനിച്ച്‌ ചാടാന്‍ വിട്ടെന്നും ഗോഹിലിനെ പിടികൂടാന്‍ പോലീസ് ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും വാര്‍ച്ചാ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ ബി ഗോചിയ വ്യക്തമാക്കിയിട്ടുണ്ട്.

23/01/2025

Leave a Reply

Your email address will not be published. Required fields are marked *

August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

    RealTime Kerala is the heartbeat of the “God’s Own Country.” We specialize in providing live, localized updates from every corner of Kerala—from Thiruvananthapuram to Kasaragod.

    Tel : +91 9947689000
    Email : mail@realtimekerala.in
    Address : Realtime Kerala, Karunagappally, kollam, Kerala – 690544